അപ്രതീക്ഷിതമായെത്തിയ കാന്‍സറിനെ തുരത്തിയോടിച്ച് ജീവിതത്തെ തിരിച്ചുപിടിച്ച നടനാണ് സുധീർ സുകുമാരൻ. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സുധീറിന് മലാശയ കാന്‍സര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുധീര്‍ രണ്ടാഴ്ച തികയും മുന്‍പ് ജിമ്മിലേക്ക് തിരിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തിന്റെ പേരും പറഞ്ഞ് വലിയ ഒരു സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് വെളിപ്പെടുത്തുകയാണ് സുധീർ. റിപ്പോർട്ടർ ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
ചികിത്സയ്ക്ക് ശേഷം തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയി തിരിച്ചെത്തിയപ്പോൾ കേട്ടത് ദുഃഖം തോന്നിയ വാർത്തയാണ്. അസുഖം മാറിയ പോലെ താൻ അഭിനയിക്കുകയാണെന്നും, അതിനാല്‍ ഷൂട്ടിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് സിനിമയെ ബാധിക്കുമെന്ന് പറഞ്ഞ് വലിയ ഒരു സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് സുധീർ പറയുന്നു.
സുധീറിന്റെ വാക്കുകള്‍:
സര്‍ജറി കഴിഞ്ഞ് തെലുങ്ക് പടത്തിന്റെ ഷൂട്ടിങ്ങിന് പോവുകയാണ്. തിരിച്ച് വന്നിട്ട് ബാക്കി ചികിത്സ എന്ന് ഞാൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പിന്നീട് ഞാന്‍ തെലുങ്ക് പടം ചെയ്ത് തിരിച്ച് വന്ന് കീമേ തറാപ്പി ചെയ്തു. അതിന് ശേഷം ഒരു വലിയ പടത്തില്‍ എനിക്ക് അവസരം ലഭിച്ചു. സുധീര്‍ ക്യാന്‍സര്‍ മാറി തിരിച്ച് വന്നിരിക്കുകയാണ്. ആ ക്യാരക്കറ്റര്‍ എനിക്ക് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ സുധീര്‍ വേണ്ട എന്നായിരുന്നു മറുപടി. ഞാന്‍ വീട്ടുകാരുടെയും മറ്റുള്ളവരുടെയും മുമ്പില്‍ അസുഖം മാറി എന്ന രീതിയില്‍ അഭിനയിക്കുകയാണ്. ഷൂട്ടിനിടയില്‍ എനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഷൂട്ടിങ്ങ് മുടങ്ങും. അതുകൊണ്ട് റിസ്‌ക് എടുക്കാനാവില്ലെന്ന് എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കുകയായിരുന്നു.
Post Your Comments