CinemaGeneralMollywoodNEWS

നിവിന്‍ ‘നോ’ പറഞ്ഞ സിനിമകളെക്കുറിച്ച് എനിക്കറിയാം: തുറന്നു സംസാരിച്ചു ജോജു ജോര്‍ജ്ജ്

'നോ' എന്നുള്ള പറച്ചില്‍ ശീലിക്കുന്നിടത്ത് ഒരു നടന്റെ വളര്‍ച്ച ആരംഭിക്കും

നിവിന്‍ പോളി എന്ന നടന്‍ സിനിമയില്‍ ഇത്രയും ഉയരത്തില്‍ എത്തിപ്പെടാന്‍ കാരണം ഒരുപാട് സിനിമകളോട് ‘നോ’ പറയാന്‍ ശീലിച്ചത് കൊണ്ടാണെന്ന് തുറന്നു പറയുകയാണ് നടന്‍ ജോജു ജോര്‍ജ്ജ്. ‘നോ’ പറയുന്നിടത്ത് ഒരു ആക്ടറിന്റെ വളര്‍ച്ച ആരംഭിക്കുമെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജോജു ജോര്‍ജ്ജ് പറയുന്നു.

ജോജു ജോര്‍ജ്ജിന്‍റെ വാക്കുകള്‍

‘ഒരു നടനെന്ന നിലയില്‍ നിവിന്റെ വളര്‍ച്ച ആര്‍ക്കും റഫറന്‍സാക്കാന്‍ കഴിയുന്ന ഒന്നാണ്. കാരണം നിവിന്‍ ‘നോ’ പറഞ്ഞ സിനിമകള്‍ എത്രത്തോളമുണ്ടെന്നു എനിക്കറിയാം. അതൊക്കെ ചിലപ്പോള്‍ നിവിന്‍ ചെയ്തിരുന്നേല്‍ ഒരു സൂപ്പര്‍ താര പരിവേഷത്തിലേക്ക് എത്താതെ നിവിന്റെ കരിയര്‍ തന്നെ ഇല്ലാതായി പോകുമായിരുന്നു. ‘നോ’ പറയാന്‍ ശീലിച്ചത് കൊണ്ടാണ് നിവിന്‍ ഇപ്പോള്‍ നല്ല ഒരു പൊസിഷനില്‍ എത്തി നില്‍ക്കുന്നത്. നമുക്ക് ഒരു കഥ ഇഷ്ടമായില്ലേല്‍ അത് ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയണം. ‘നോ’ എന്നുള്ള പറച്ചില്‍ ശീലിക്കുന്നിടത്ത് ഒരു നടന്റെ വളര്‍ച്ച ആരംഭിക്കും. അങ്ങനെ വളര്‍ന്ന നടനാണ്‌ നിവിന്‍ പോളി. നിവിന്റെ വളര്‍ച്ച മുന്നില്‍ നിന്ന് കണ്ടതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയം തുടങ്ങുന്നത്. ജോഷി സാറിന്റെ ‘സെവന്‍സ്’ എന്ന സിനിമ തൊട്ടാണ്’. ജോജു ജോര്‍ജ്ജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button