ടൊവിനോ തോമസ് മമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാഎത്തിയ ചിത്രമായിരുന്നു ‘ഫോര്‍സിക്’. സിനിമയിട്ട് ഹിന്ദി പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ടൊവിനോയുടെ കഥാപാത്രത്തെ ബോളിവുഡ് താരം വിക്രാന്ത് മാസേയാണ് അവതരിപ്പിക്കുന്നത്. മമ്തയുടെ സ്ഥാനത്ത് നടി രാധിക ആപ്‌തേയും എത്തുന്നു.
മിനി ഫിലിംസിന്‍റെ ബാനറിൽ മാനസി ബാഗ്‌ളയാണ് ഫോറന്‍സികിന്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. ‘ആളുകളെ പിടിച്ചിരുത്തുന്ന ഒരു മികച്ച ചിത്രമാണ് ‘ഫോറെന്‍സിക്. അതോടൊപ്പം തന്നെ ഒരു എന്റര്‍ടെയ്‌നര്‍ കൂടിയാണ്. മിനി ഫിലിംസുമായി ഈ ചിത്രം ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഹിന്ദി പതിപ്പില്‍ കേന്ദ്ര കഥാപാത്രമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, എന്നാണ് വിക്രാന്ത് ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ പറഞ്ഞത്.
https://www.instagram.com/p/CR0lH0IJ7U_/?utm_source=ig_embed&ig_rid=598813a8-762b-479e-beb4-336bba6af2d7
അഖില്‍ പോളും, അനസ് ഖാനുമാണ് ‘ഫോറന്‍സിക്’ സംവിധാനം ചെയ്തത്. തിരക്കഥയും ഇവര്‍ തന്നെയാണ് രചിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ജൂവിസ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, സൈജു കുറിപ്പ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ചിത്രം പുറത്തിറങ്ങിയത്.
Post Your Comments