തന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് നല്‍കിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന സിനിമയില്‍ അഭിനയിച്ച ലിജോ മോള്‍ എന്ന നടിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ധര്‍മജന്‍. കട്ടപ്പനയിലെ പ്രകടനം കണ്ടു തന്റെ സിനിമയിലേക്ക് വിളിച്ചിട്ടും അഭിനയിക്കാതിരുന്ന ലിജോ മോള്‍ ആ സമയത്ത് മലയാള സിനിമയില്‍ സജീവമാകാതെ മാറി നിന്നിരുന്നുവെന്നും അതിന്റെ കാരണം തികച്ചും വ്യക്തിപരമായത് കൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ധര്‍മജന്‍ പറയുന്നു.
‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷക്കയാണ് അതിനുള്ള അവസരം നല്‍കിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ. പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഒന്ന് പ്രയാഗ മാര്‍ട്ടിനും, മറ്റൊന്ന് ലിജോ മോളും. പ്രയാഗ മാര്‍ട്ടിന്‍ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണ്.അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും. ലിജോ മോള്‍ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ല. ‘നിത്യഹരിത നായകന്‍’ എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’. ധര്‍മജന്‍ പറയുന്നു. ‘
Post Your Comments