CinemaGeneralLatest NewsMovie GossipsNEWS

വിവാഹം വേർപെടുത്തുന്നു എന്നതിൽ തന്നെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മിയ ഖലീഫ

ഒരു വർഷത്തോളമായി വിവാഹ ബന്ധം നല്ല രീതിയിൽ തുടരാൻ ഇരുവരും ശ്രമിക്കുകയായിരുന്നു

ലെബനൻ: നടിയും മോഡലുമായ മിയ ഖലീഫ വിവാഹമോചനം ചെയ്യുന്നതായി വാർത്ത പുറത്ത് വന്നിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിയ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിരവധി ആളുകളാണ് മിയയുടെ തീരുമാനത്തോട് പ്രതികരിച്ച് രംഗത്ത് വന്നത്. ഇപ്പോൾ തന്റെ വിവാഹ മോചന വാർത്തയോടുള്ള ആരാധകരുടെ പ്രതികരണത്തിന് മറുപടിയുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മിയ.

വിവാഹം വേർപെടുത്തുന്നു എന്നതിൽ തന്നോട് സോറി പറയുകയല്ല വേണ്ടതെന്നും മറിച്ച് അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മിയ പറയുന്നു. സ്വീഡിഷ് ഷെഫായ റോബർട്ട് സാൻഡ്‌ബെർഗായിരുന്നു മിയയുടെ ഭർത്താവ്. ഒരു വർഷത്തോളമായി വിവാഹ ബന്ധം നല്ല രീതിയിൽ തുടരാൻ ഇരുവരും ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ അത് സാധിക്കില്ലെന്ന് മനസിലാക്കിയതിനാൽ ബന്ധം വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു എന്നും മിയ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.
ബന്ധം അവസാനിപ്പിക്കുന്നതിൽ ഒട്ടും കുറ്റബോധം ഇല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button