രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി ഇനി പ്രേക്ഷകരിലെത്തുന്നത് പുതിയ എഡിറ്റ് പതിപ്പായിരിക്കും എന്ന് നടൻ വിനയ് ഫോര്‍ട്ട്. ഐഎഫ്എഫ്‌കൈയില്‍ തന്നെ ചുരുളിയുടെ രണ്ട് എഡിറ്റ് വേര്‍ഷന്‍ ആണ് പ്രദര്‍ശിപ്പിച്ചത്. ഇനി വേറൊരു തരത്തിലുള്ള സിനിമയായിരിക്കും പ്രേക്ഷകരിലെത്തുക എന്ന് വിനയ് ഫോർട്ട് പറയുന്നു. ബാക്ക്‌സ്‌പേസ് യുട്യൂബ് ചാനലിലാണ് വിനയ് ഫോർട്ട് ഇക്കാര്യം അറിയിച്ചത്.
പുതുതായി ഇനിയൊരു പ്ലാറ്റ്‌ഫോമിലേക്ക് ചുരുളി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷനാണ്, ഇതുവരെ കണ്ട ചുരുളിയായിരിക്കില്ല വിനയ് ഫോർട്ട് പറഞ്ഞു.
‘ഒടിടിയാണോ തിയറ്ററാണോ ചുരുളി വരുന്നത് എന്നറിയില്ല. ചുരുളിയില്‍ ലീഡ് റോളാണ്. സിനിമയെക്കുറിച്ച് ഗംഭീര പ്രതീക്ഷയാണ് ഉള്ളത്. ലിജോ പെല്ലിശേരിയുടെ പടത്തിലെ നായകനായി അഭിനയിച്ചു എന്നത് എന്റെ ഫിലിമോഗ്രഫിയിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ഫിലിം ഫെസ്റ്റിവലിന് തന്നെ ചുരുളിയുടെ രണ്ട് എഡിറ്റ് ഉണ്ടായിരുന്നു. പുതുതായി ഇനിയൊരു പ്ലാറ്റ്‌ഫോമിലേക്ക് ചുരുളി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷനാണ്. ഇതുവരെ കണ്ട ചുരുളിയായിരിക്കില്ല ഇനി വരുന്നത്’- വിനയ് ഫോർട്ട് പറഞ്ഞു.
വിനോയ് തോമസിന്റെ കഥയെ ആധാരമാക്കിയാണ് ചുരുളി. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments