GeneralLatest NewsMollywoodNEWSSocial Media

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നന്ദു: വൈറലായി ഫോട്ടോഷൂട്ട്

പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് നന്ദുവിന്റെ ഈ മേക്കോവറിനു പിന്നിൽ

ഗംഭീര മേക്കോവറുമായി നടൻ നന്ദു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള സ്റ്റൈലിഷ് മേക്കോവറിൽ എത്തിയ നന്ദുവിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് താരത്തിന്റെ മേക്കോവറിന് കമന്റുമായി എത്തിയിരിക്കുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു ചേട്ടൻ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് നന്ദുവിന്റെ ഈ മേക്കോവറിനു പിന്നിൽ. മേക്കപ്പ് നരസിംഹസ്വാമി, സ്റ്റൈലിങ് ഭക്തൻ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആർട്ട് ബിജി ജോസെൻ. ക്രിയേറ്റിവ് ടീം സജിത് ഓർമ, വിഷ്ണു രാധ്, മാധവ് മഹാദേവ്.

30 വർഷമായി സിനിമയിൽ സജീവമാണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button