നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നെന്ന വാര്‍ത്ത സജീവമാകുകയാണ്. ആദ്യ ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു മുകേഷ് ദേവികയെ വിവാഹം ചെയ്തത്. ഈ വിവാഹ ബന്ധവും വേര്പിരിയുന്നവെന്ന വാർത്തകൾ വരുമ്പോൾ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്നത് വ്യത്യസ്ത പ്രതികരണങ്ങളാണ്.
‘അയാളെ ഇനിയും കെട്ടാന്‍ ആളു വരും, ഗ്ലാമര്‍, ഐക്കണ്‍, പ്രശസ്തി , പണം ഇതില്‍ ഒന്ന് മതി. ഇവന്‍ അസല്‍ ഉടായിപ്പാണ്.. ഒരു കൊച്ചു ചെറുക്കന്‍ ഫോണ്‍ ചെയ്തപ്പോള്‍ കിടന്നു ചാടിയവനല്ലേ, ഇവനെ ഒക്കെ വോട്ടു ചെയ്ത് വിജയിപ്പിച്ച് എംഎല്‍എ ആക്കിയ കൊല്ലത്തെ മീന്‍കാരന്മാരായ ഉണ്ണാക്കന്മാരെ തെരണ്ടി വാലിന് അടിക്കണം’ തുടങ്ങിയുള്ള വിമർശനങ്ങളാണ് ചിലർ ഉയർത്തുന്നത്.
read also: ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും, ഞങ്ങൾക്ക് പ്രചോദനമായതിനും നന്ദി: സിജു വിൽസൺ
പരസ്ത്രീ ബന്ധമുണ്ടെന്ന് സേച്ചി ഇപ്പോഴാ അറിയുന്നതുപോലും, പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടില്‍ കൊണ്ടുവരാറുണ്ടെന്നും ഇവന്റെ രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ മൈക്കിന്റെ മുന്‍പില്‍ വന്നിരുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനുശേഷമാണ് ഈ മേതില്‍ ദേവകി ഇവന്റെ പുറകെപോയതെന്നും ഒരാള്‍ പറയുന്നു. നിനക്കൊക്കെ വേണ്ടത് പണവും പ്രശസ്തിയും അല്ലേ, അല്ലാതെ ഭര്‍ത്താവിനെ അല്ലല്ലോ കല്യാണത്തിന് മുന്‍പും പാവം ഒന്നും അറിഞ്ഞിരുന്നില്ല എന്നിങ്ങനെയുള്ള പരിഹാസവും സോഷ്യൽ മീഡിയ കമന്റുകളിൽ നിറയുന്നുണ്ട്.
80 കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജുസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നും സരിത വെളിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായി.
മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Post Your Comments