GeneralLatest NewsMollywoodMovie GossipsNEWS

മുകേഷും മേതില്‍ ദേവികയും പിരിയുന്നു? വിവാഹമോചന അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്

വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചിതരാകുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന മാധ്യമ വാര്‍ത്തകള്‍. കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ദേവിക താമസിക്കുന്നതെന്നാണ് വിവരം. നേരത്തെ മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുന്‍ ഭാര്യയും നടിയുമായ സരിത നിരത്തിയത്. ഇത് ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയും ഇപ്പോൾ പറയുന്നതെന്നാണ് വിവരം.

മുപ്പത്തിയാറുകാരിയായ ദേവികയുടേയും അൻപത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. 22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളില്‍ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു. മുകേഷ് കടുത്ത മദ്യപാനിയും പരസ്ത്രീ ബന്ധമുണ്ടെന്നുമായിരുന്നു സരിതയുടെ ആരോപണം. ഇപ്പോൾ ഇതേ ആരോപണം തന്നെയാണ് ദേവികയും ഉന്നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button