കൊച്ചി: കഴിഞ്ഞ ഇരുപത് വർഷങ്ങളായി ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം നേടിയെടുത്ത അഭിനേത്രിയാണ് ലെന. വേറിട്ട അഭിനയത്തിലൂടെ കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമയില്‍ ഹീറോയിന്‍ ആകുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലാത്തതെന്ന് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് താരം.
ഹീറോയിൻ ആകുന്നതിന് പരിധിയുണ്ടെന്നും മാക്‌സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും അത് തീരുമെന്നും ലെന പറയുന്നു.
‘ഹീറോയിൻ ആകുന്നതിന് പരിധിയുണ്ട്. മാക്‌സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം. അതുകഴിയുമ്പോഴേക്കും തീരും. ഹീറോയിന്‍ ആകുന്നതില്‍ എനിക്ക് സംതൃപ്തിയുണ്ടായിരുന്നില്ല. അന്നത്തെ കാലഘട്ടത്തില്‍ ഹീറോയിന്‍ എന്ന് പറഞ്ഞാല്‍ നായകനെ മാത്രം നോക്കി നില്‍ക്കുന്ന, നായകന്റെ കൂടെ പാട്ടുസീനുകളില്‍ വരുന്ന, അത്യാവശ്യം കരയുന്ന ഒരു കഥാപാത്രം. വളരെ കുറച്ച് മാത്രമെ പെര്‍ഫോം ചെയ്യാനുണ്ടായിരുന്നുള്ളു. അന്ന് ഇതൊക്കെ നോക്കിക്കാണുമ്പോള്‍ ഞാന്‍ ഇതൊക്കെ മാത്രം ചെയ്താ മതിയോ എന്ന് തോന്നിയിരുന്നു’. ലെന പറഞ്ഞു.
Post Your Comments