ചെന്നൈ: വിജയ്യുടെ പൂർണകായ പ്രതിമ നിർമിച്ച് കർണാടകയിൽ നിന്നുള്ള ആരാധകർ. മംഗലാപുരം സ്വദേശികളായ ആരാധകരാണ് വിജയുടെ പൂർണകായ പ്രതിമ നിർമിച്ച് ചെന്നൈയിലെത്തി താരത്തിന് സമ്മാനിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസിൽ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് ആണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയ്യുടെ നായികയായെത്തുന്നത്.
മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും വിജയ്ക്കൊപ്പം എത്തുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.
Post Your Comments