മലയാളികളുടെ പ്രിയങ്കരിയായ നടി അപര്‍ണ്ണ ബാലമുരളി വീണ്ടും തമിഴിലേക്ക്. ആര് ജെ ബാലാജി നായകനായെത്തുന്ന ചിത്രത്തിലാണ് അപർണ്ണ എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ബദായി ഹോയുടെ ഹിന്ദി റീമേക്കാണ് ചിത്രം. സത്യരാജ്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘വീട്ടില വിഷാംഗ’ എന്നാണ് ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കുന്നതായിരിക്കും. ആഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ് ത്രില്ലറായ ‘8 തോട്ടകള്‍’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ്ണ ആദ്യമായി തമിലേക്ക് എത്തുന്നത്. തുടർന്ന് സൂര്യയുടെ നായികയാ സുരറൈ പൊട്രുവിലും നായികയായി അഭിനയിച്ചു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Post Your Comments