
തമിഴ് നടന് യോഗി ബാബുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടൻ ഹരീഷ് പേരടി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. മണ്ടേലയ്ക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ സാധിക്കുന്നത് വലിയൊര രാഷ്ട്രീയ ദൗത്യമാണെന്നാണ് ഹരീഷ് ആശംസ അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
‘മണ്ടേലക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ അവസരം കിട്ടുന്നത് ഒരു വലിയ രാഷ്ട്രിയ ദൗത്യമാണെന്ന് ഞാന്‍ കരുതുന്നു…Great Actor YogiBabu…പിറന്നാള്‍ വാഴ്ത്തുക്കള്‍’- ഹരീഷ് കുറിച്ചു.
https://www.facebook.com/hareesh.peradi.98/posts/1025461487994200
മഡോണ്‍ അശ്വിന് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സെറ്റയര്‍ ചിത്രം മണ്ടേലയിലെ കഥാപാത്രത്തെ കുറിച്ചാണ് ഹരീഷ് പേരടി പരാമര്‍ശിച്ചിരിക്കുന്നത്. യോഗി ബാബുവിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മണ്ടേല. ചിത്രം നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ 2021ന് റിലീസ് ചെയ്തിരുന്നു.
Post Your Comments