ബിരിയാണി പെരുമാറ്റച്ചട്ടങ്ങളെ ചോദ്യം ചെയ്യുന്ന സിനിമ: സജിൻ ബാബുവിനെ അഭിനന്ദിച്ച് വെട്രിമാരൻ

വളരെ ചങ്കൂറ്റത്തോടെ തന്നെ സിനിമ അതിന്റെ പ്രമേയത്തെ കൈകാര്യം ചെയ്തുവെന്നും വെട്രിമാരൻ പറയുന്നു

ബിരിയാണി സിനിമ കണ്ട് സംവിധായകൻ സജിൻ ബാബുവിനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ വെട്രിമാരൻ. ബിരിയാണി കണ്ടുവെന്നും, ചിത്രം പെരുമാറ്റ ചട്ടങ്ങളെ ചോദ്യം ചെയ്യുന്ന സിനിമയാണെന്നും വെട്രിമാരൻ പറഞ്ഞു. വളരെ ചങ്കൂറ്റത്തോടെ തന്നെ സിനിമ അതിന്റെ പ്രമേയത്തെ കൈകാര്യം ചെയ്തുവെന്നും വെട്രി വാട്സാപ്പ് സന്ദേശത്തിലൂടെ സജിനെ അറിയിച്ചു. ഇതിന്റെ സ്ക്രീഷോർട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സജിൻ ബാബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും ആണ് അഭിനയിക്കുന്നത്. കൂടാതെ അന്തരിച്ച നടൻ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

Share
Leave a Comment