തന്റെ മകന് ജീന്‍ പോള്‍ ലാല്‍ എന്ന സംവിധായകനെക്കുറിച്ച് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. ഒരു സിനിമയുടെ പരാജയം അവനെ വല്ലാതെ തളര്‍ത്തി കളഞ്ഞുവെന്നും ആ സമയത്ത് അവന് അതില്‍ നിന്ന് മുക്തനായി തിരിച്ചു വരണമെന്ന് വല്ലാതെ ആഗ്രഹിച്ചുവെന്നും മകന് സംവിധാനം ചെയ്ത സിനിമകളെ പരാമര്‍ശിച്ചു കൊണ്ട് ലാല്‍ പറയുന്നു.
ലാലിന്റെ വാക്കുകള്‍
‘ഹണീബീ’ കണ്ടു കഴിഞ്ഞപ്പോള്‍ മുതല്ക്കേ എനിക്ക് സംവിധായകനെന്ന നിലയില്‍ ജീനിന്റെ പ്രതിഭ മനസിലായി. എന്നിലെ ആക്ടറെ പോലും ഇതുവരെ കാണാത്ത രീതിയില്‍ അവന് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ചെറിയ കാര്യങ്ങളില്‍ തകര്‍ന്നു പോകുന്ന ഒരു സ്വഭാവമുണ്ട് അവന്. ‘ഹായ് അയാം ടോണി’ ചെയ്തു കഴിഞ്ഞു അത് തിയേറ്ററില്‍ പരാജയമായപ്പോള്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. ‘പിന്നെ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കാനാണോ വന്നിരിക്കുന്നത്’ എന്നൊക്കെയുള്ള കമന്റ് കണ്ടപ്പോള്‍ ജീന്‍ ഭീകരമായി തകര്‍ന്നു പോയി. അത്രയും സെന്സിറ്റിവായാല് നമുക്ക് അടുത്ത സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം കുറയും. ഞാന്‍ എന്റെ മനസ്സിലെ സിനിമയാണ് പറഞ്ഞത്. കമന്റ് പറയുന്നവര്‍ അവന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും. ഞാന്‍ എന്റെ ജോലി തുടരുക എന്ന് ചിന്തിച്ചാല്‍ മാത്രമേ ഏതൊരാള്‍ക്കും സക്സസ് ഉണ്ടാകൂ’. ലാല്‍ പറയുന്നു.
Post Your Comments