ചെന്നൈ: മാലിക് കണ്ട് ഫഹദ് ഫാസിലിനെയും സംവിധായകൻ മഹേഷ് നാരായണനെയും അഭിനന്ദിച്ച് നടൻ കമൽ ഹാസനും സംവിധായകൻ ലോകേഷ് കനകരാജും. ചെന്നൈയില്‍ നടക്കുന്ന വിക്രമം സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇരുവരും മാലിക്ക് കണ്ടത്. തുടര്‍ന്ന് ചെന്നൈയില്‍ കമല്‍ഹാസന്റെ ഓഫീസില്‍ വെച്ച് മഹേഷ് നാരായണനും ഫഹദിനും ഇരുവരും അഭിനന്ദനം അറിയിക്കുകയായിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ആന്റോ ജോസഫിന്റെ വാക്കുകള്‍:
‘മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകന് കമലഹാസനും സംവിധായകന് ലോകേഷ് കനകരാജും. മഹേഷ് നാരായണന് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന് ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിങ്ങു പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.’
Post Your Comments