താന്‍ സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് ഇമോഷണലായി ചെയ്ത ഒരു രംഗത്തെക്കുറിച്ച് വളരെ വൈകാരികമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കലാഭവന്‍ ഷാജോണ്‍.
‘ബ്രദേഴ്സ് ഡേ’യില്‍ ഞാന്‍ പൃഥ്വിരാജിനെ കെട്ടിപ്പിച്ച് ഉമ്മ കൊടുത്ത ഒരു നിമിഷമുണ്ടായിട്ടുണ്ട്. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയുമായിട്ടുള്ള ഒരു സീനാണത്. ആ സീനില്‍ പൃഥ്വിരാജ് എല്ലാ സിനിമയിലും കരയുന്ന പോലെ ഒരു കരച്ചിലാണ് ടേക്കില്‍ ചെയ്യാനിരുന്നത്. പക്ഷേ ഞാന്‍ പറഞ്ഞു ‘രാജു ഇതുവരെ കരയാത്ത ശൈലിയില്‍ ഒന്ന് കരയണം’. രാജു തിരിച്ചു ചോദിച്ചു, ‘അത് എങ്ങനെ സാധിക്കും. ഞാന്‍ പറഞ്ഞു ‘അതൊന്നും എനിക്ക് അറിയില്ല പക്ഷേ പൃഥ്വിരാജിലെ നടന് ഇത്രയും മനോഹരമായി കരഞ്ഞു അഭിനയിക്കാന്‍ കഴിയുമോ എന്നൊരു ഫീല്‍ ഉണ്ടാക്കി കൊടുക്കണം’. ഒറ്റ ടേക്കില്‍ പൃഥ്വിരാജ് അത് ഗംഭീരമാക്കി. ഞാന്‍ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. സംവിധായകനായിരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണത്. നമ്മള്‍ വിചാരിക്കുന്നതിന്റെ മുകളില്‍ ഒരു ആക്ടര്‍ അഭിനയിച്ചു കൊണ്ടുവരുമ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ അവരെ വച്ച് സിനിമ ചെയ്യുമ്പോള്‍ നമുക്കും അഭിമാനം തോന്നും’. കലാഭവന്‍ ഷാജോണ്‍ പറയുന്നു.
2019-ലെ ഓണം റിലീസായി പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേ ബോക്സ് ഓഫീസില്‍ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നില്ല.
Post Your Comments