മമ്മൂട്ടി നായകനായ രാജാധിരാജയാണ് സിനിമയില്‍ നിലനില്ക്കാന് തനിക്ക് ശ്വാസമായതെന്ന് ജോജു ജോര്‍ജ്ജ്.തന്റെ കരിയറില്‍ ബ്രേക്ക് നല്കിയ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ജോജു. ശ്വാസം ലഭിക്കാതെ വന്നാല്‍ പിന്നെ നിലനില്‍പ്പില്ല. അത് കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ ശ്വാസമായിരുന്നു ‘രാജാധിരാജ’ എന്ന ചിത്രമെന്ന് ജോജു പറയുന്നു. ‘പുള്ളിപുലിയും’ എന്ന സിനിമ ചെയ്തു കഴിഞ്ഞും നല്ല ഒരു വേഷം കിട്ടാതിരുന്നപ്പോള്‍ ലൈഫില്‍ ഇനി എന്ത് ചെയ്യണമെന്ന വലിയ ഒരു പ്രതിസന്ധി മുന്നില്‍ ഉണ്ടായിരുന്നുവെന്നും ജോജു പറയുന്നു.
‘രാജാധിരാജ’യാണ് എന്റെ ശ്വാസം. ആ സിനിമ ഇല്ലായിരുന്നേല്‍ ഞാന്‍ എന്റെ പ്രതിസന്ധി എങ്ങനെ മറി കടക്കുമെന്ന് അറിയില്ലായിരുന്നു. ‘പുള്ളിപുലി’ കഴിഞ്ഞും എനിക്ക് സിനിമകള്‍ ലഭിക്കുന്നില്ല. പിന്നെയും ഒന്ന് രണ്ടു സീനുകള്‍ മാത്രമുള്ള റോളുകള്‍ വരുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ‘രാജാധിരാജ’ എന്ന സിനിമ ലഭിച്ചത്. അത് എനിക്ക് ബ്രേക്ക് നല്കി. ആ സിനിമ നല്കിയ ശ്വാസം ശ്വസിച്ചാണ് ഞാന്‍ ഇന്നും ഇവിടെ നില്‍ക്കുന്നത്. അങ്ങനെയൊരു സിനിമ ഇല്ലായിരുന്നുവെങ്കില്‍ ലൈഫ് എന്താകുമായിരുന്നു എന്ന് പോലും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല’.
Post Your Comments