മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിസിനസുകാരനും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടി ഗിഹനാ വസിഷ്ഠ്. നേരത്തെ രാജ് കുന്ദ്രയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവരില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാന്‍ മുംബൈ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയ താരങ്ങളിൽ ഒരാളാണ് ഗിഹനാ വസിഷ്ഠ്.
രാജ് കുന്ദ്ര ഒരു നടിമാരെയും ബലമായി പോണ് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല എന്ന് ഗിഹന പറയുന്നു. എത്രയോ വർഷങ്ങളായി നഗ്ന വീഡിയോകള്‍ ചെയ്യുന്ന നടിമാരാണ് പൂനം പാണ്ഡേയും, ഷെര്‍ലിന്‍ ചോപ്രയും, ഇപ്പോൾ വന്ന കേസില്‍ അവരുടെ പേരും വരും എന്നതിനാലാണ് ഇവര്‍ രാജിനെ തള്ളിപ്പറയുന്നത് എന്ന് ഗിഹനാ വസിഷ്ഠ് പറയുന്നു. മുംബൈ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്
‘ഏതെങ്കിലും നടിമാരെ രാജ് കുന്ദ്ര ബലമായി പോണ് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പല പെണ്‍കുട്ടികളും രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നു. പ്രത്യേകിച്ച് പൂനം പാണ്ഡേയും, ഷെര്‍ലിന്‍ ചോപ്രയും. അവര്‍ എത്രയോ വര്‍ഷമായി നഗ്ന വീഡിയോകള്‍ ചെയ്യുന്നു. പൂനം തന്റെ ഭര്‍ത്താവുമായി ചേര്‍ന്നുള്ള ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്ന കേസില്‍ അവരുടെ പേരും വരും എന്നതിനാലാണ് ഇവര്‍ രാജിനെ തള്ളിപ്പറയുന്നത്’- ഗിഹനാ വസിഷ്ഠ് പറഞ്ഞു.
Post Your Comments