സിനിമയ്ക്ക് മുന്‍പേയുള്ള തന്റെ സ്കൂള്‍ ജീവിതത്തെക്കുറിച്ചും ശേഷം അമേരിക്കയില്‍ പഠിക്കാന്‍ പോയ നിമിഷത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് ഫഹദ് ഫാസില്‍. ഒന്‍പതാം വയസ്സില്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ തന്നെ നാട്ടില്‍ നിന്ന് പഠിച്ചാല്‍ നന്നാവില്ല എന്ന് ഉമ്മയും വാപ്പയും മനസിലാക്കിയത് കൊണ്ടാണ് ഊട്ടിയിലെ സ്കൂളിലേക്ക് അയച്ചതെന്നും തന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഫഹദ് പറയുന്നു.
‘ഒന്‍പതാം വയസ്സില്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. നാട്ടില്‍ നിന്നാല്‍ ഇവന്‍ നന്നാവൂല എന്ന് വപ്പയ്ക്കും ഉമ്മയ്ക്കും മനസ്സിലായതോടെ ഊട്ടിയിലേക്ക് കയറ്റി അയച്ചു. പിന്നീട് ഞാന്‍ വീട്ടില്‍ കയറുന്നത് എന്റെ ഇരുപത്തി ആറാമത്തെ വയസ്സിലാണ്. ഊട്ടിയിലെ പന്ത്രണ്ടാം ക്ലാസ് പഠനവും കഴിഞ്ഞു നേരെ അമേരിക്കയില്‍ എന്‍ഞ്ചിനീയറിംഗ് പഠിക്കാന്‍ പോയി. അതില്‍ ക്ലച്ച് പിടിക്കില്ലെന്ന് തോന്നിയപ്പോള്‍ ഫിലോസഫി പഠിച്ചു. അതാണ് എന്റെ സിനിമയ്ക്ക് മുന്‍പുള്ള ലൈഫ്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസിനെ വിളിച്ചു. സഹസംവിധായകനായി കൂടെ നിര്‍ത്തുമോ എന്നതായിരുന്നു ആവശ്യം. പക്ഷേ ലാലു ചേട്ടന്‍ പച്ചക്കൊടി കാണിച്ചില്ല. നീ സിനിമയില്‍ അഭിനയിക്കേണ്ടവനാണ് എന്ന് പറഞ്ഞു പിന്തിരിപ്പിച്ചു’. ഫഹദ് ഫാസില്‍ പറയുന്നു.
Post Your Comments