പരാജയത്തിൽ തുടങ്ങി പിന്നീട് മലയാള സിനിമയിൽ വിജയങ്ങൾ കൈ പിടിയിലൊതുക്കിയ നടനാണ് ഫഹദ് ഫാസിൽ. പിതാവ് ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യ ചിത്രം തന്നെ വൻ പരാജയമായിരുന്നു. പിന്നീട് വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ കരിയറിൽ വഴിത്തിരിവായ സിനിമയെ കുറിച്ച് പറയുകയാണ് ഫഹദ്.
2011 ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആണ് തന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ചിത്രം എന്നാണ് ഫഹദ് പറയുന്നത്. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ്, വിനീത് ശ്രീനിവാസൻ , രമ്യ നമ്പീശൻ, നിവേദ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പിന്നീട് പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, ആമീൻ തുടങ്ങിയ ചിത്രത്തിലെ നടന്റെ പ്രകടനം വിസ്മയിപ്പിക്കുകയായിരുന്നു. മലയാള സിനിമ അതുവരെ കണ്ടു വന്ന നായക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഫഹദിന്റെ ഇതുവരെയുള്ള ഓരോ കഥാപാത്രങ്ങളും.
Post Your Comments