GeneralLatest NewsMollywoodNEWS

ഈ വാഹനം നിങ്ങളുടെ പക്കൽ ഉണ്ടോ: മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ

പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകൻ വിനോദ് ഗുരുവായൂർ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്

നടീനടന്മാരെ തേടി കാസ്റ്റിംഗ് കോളുകൾ സംവിധായകരും അണിയറ പ്രവർത്തകരും പങ്കുവയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ശ്രദ്ധനേടുന്നത് ഒരു വണ്ടിക്കു വേണ്ടിയുള്ള കാസ്റ്റിംഗ് കോളാണ്. ഉടൻ റിലീസാകുന്ന ‘മിഷൻ സി’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ തന്റെ ‘പ്രതി പ്രണയത്തിലാണ്’ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട കാസ്റ്റിംഗ് കോൾ പങ്കുവച്ചിരിക്കുന്നത്.

സംവിധായകൻ വിനോദിനോടൊപ്പം മുരളി ഗിന്നസ്സും ചേർന്ന് തിരക്കഥ എഴുതുന്ന പ്രതി പ്രണയത്തിലാണ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി. ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകൻ വിനോദ് ഗുരുവായൂർ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്.

read also: കൊട്ടിഘോഷിക്കപ്പെടുന്ന, ഹീറോസ് യാഥാര്‍ത്ഥത്തില്‍ ഹീറോസ് ആയിരുന്നില്ല, നരാധമന്മാര്‍ ആയിരുന്നു: അലി അക്ബര്‍

20-30 വർഷത്തിനിടയിൽ പ്രായപരിധിയുള്ള,എന്നു വെച്ചാൽ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്. പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റു സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയുന്ന വണ്ടിയാണ് ആവശ്യം. പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം. വണ്ടികൾ കൈവശമുള്ളവർ 90487 57666 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ വണ്ടിയുടെ ഫോട്ടോകൾ അയച്ച് വിവരമറിയിക്കുക.

വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം പുരോഗമിക്കുന്നത്

https://www.facebook.com/asdinesh.pro/posts/4118284531602895

shortlink

Related Articles

Post Your Comments


Back to top button