പോണ്ടിച്ചേരി: നടന് ശരത്ത് കുമാറിന്റെ കുടുംബത്തോടൊപ്പമുള്ള ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ചിത്രങ്ങൾ വൈറലാകുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായാണ് ഐശ്വര്യ പോണ്ടിച്ചേരിയിൽ എത്തിയത്. ശരത്ത് കുമാറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. തുടര്‍ന്ന് ശരത്ത് കുമാറിന്റെയും അദ്ദേഹത്തിന്റെ മക്കള്‍ക്കുമൊപ്പം ഇരുവരും സമയം ചിലവഴിക്കുകയായിരുന്നു. ഐശ്വര്യയുടെ മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.
രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്ഡത്തി, ജയം രവി, അമിതാബ് ബച്ചന്, ജയറാം, ഐശ്വര്യ റായ് ബച്ചന്, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
#AishwaryaRai Bachchan, along with her husband @juniorbachchan and daughter Aaradhya, spent some time with her #PonniyinSelvan co-star @realsarathkumar and his daughters @varusarath5 and Pooja. Aishwarya is shooting for the #ManiRatnam film in Pondicherry. pic.twitter.com/cKCqXryivV
— Akash (@1akashgowda) July 25, 2021
എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്വന്’ നിര്‍മ്മിക്കുന്നത്.
Post Your Comments