GeneralLatest NewsMollywoodNEWSSocial Media

സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്ത് ഐശ്വര്യ ലക്ഷ്മി: കാരണം തേടി ആരാധകർ

നിക്കി ബാനാസ് എന്ന എഴുത്തുകാരിയുടെ ‘പോസ്’ എന്ന പ്രസിദ്ധമായ വരികൾ പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ അവധിയെടുക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു ഐശ്വര്യ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. താൻ കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുക്കുകയാണെന്നാണ് ഐശ്വര്യ അറിയിച്ചിരിക്കുന്നത്.

നിക്കി ബാനാസ് എന്ന എഴുത്തുകാരിയുടെ ‘പോസ്’ എന്ന പ്രസിദ്ധമായ വരികൾ പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ അവധിയെടുക്കുന്ന കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് താരം ഇപ്പോൾ ഒരു ഇടവേള എടുക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധിപേരാണ് പോസ്റ്റിനു കമന്റ് ചെയ്യുന്നത്. എന്തു പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനി ആക്റ്റീവ് ആയിരിക്കില്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

https://www.instagram.com/p/CRvWtF1N4Ob/?utm_source=ig_web_copy_link

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഐശ്വര്യയുടെ ഏഴോളം ചിത്രങ്ങളാണ് പുറത്തിറങ്ങാൻ ഇരിക്കുന്നത്. തമിഴിൽ വിക്രം നായകനാകുന്ന മണിരത്നം ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button