‘ചെയ്യാത്ത തെറ്റിന് എല്ലാവരുടെയും ചീത്ത കേട്ടു, പക്ഷേ ആള് ഫേമസ് ആയി: റംബൂട്ടാൻ വീഡിയോയുമായി വീണ്ടും അഹാന

ട്രോളന്മാരെ വെല്ലുവിളിച്ച് റംബൂട്ടാൻ വീഡിയോയുമായി അഹാന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ അഹാന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ വീട്ടിലുണ്ടായ റംബൂട്ടാൻ പഴത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം റംബൂട്ടാൻ പഴത്തെക്കുറിച്ച് അഹാന വീഡിയോ ചെയ്തിരുന്നു എന്നാൽ ഈ വീഡിയോയ്ക്ക് നിരവധി ട്രോളുകള്‍ വന്നിരുന്നു. അതിന് മറുപടിയായാണ് താരത്തിന്റെ പുതിയ വീഡിയോ.

‘ഈ വർഷത്തെ സമയമെത്തി.., ട്രോളന്മാരെ, മീം ഉണ്ടാക്കുന്നവരെ, വരൂ.. നിങ്ങൾക്ക് ഇതിനു കഴിയും.. ഫുൾ പവർ’ എന്നാണ് റംബൂട്ടാൻ മരത്തിന്റെ അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ അഹാന കുറിച്ചത്.

റംബൂട്ടാൻ 2.൦ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്.’കഴിഞ്ഞ വർഷം താൻ പങ്കുവെച്ച വീഡിയോയിലൂടെ റംബൂട്ടാന് ഏറെ ട്രോളുകൾ നേരിട്ടിരുന്നു. എന്നാൽ ആ കാരണത്താൽ റംബൂട്ടാൻ ഏറെ ഫേമസ് ആയെന്നും അഹാന പറഞ്ഞു. വീട്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഇപ്പോൾ റംബൂട്ടാൻ ആണെന്നും അതിനാൽ തന്നെ ഇപ്പോൾ തൊഴുത ശേഷമാണ് പറിക്കാൻ സാധിക്കുക എന്നും അഹാന പറയുന്നു.

യൂട്യൂബ് ചാനലിന് ആറ് ലക്ഷത്തിലധികം കാഴ്ചക്കാർ ആയതിൽ പ്രേക്ഷകർക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്.

 

Share
Leave a Comment