
തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം മോഹൻലാലിനൊപ്പം ഒന്നിച്ചഭിനയിക്കാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ. ഇത്തവണ മലയാള സിനിമയിൽ തന്നെയാണ് ഉണ്ണിയ്ക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. അതും മോഹൻലാലിന്റെ രണ്ടു ചിത്രങ്ങളിലാണ് താരത്തിന് അവസരം ലഭ്യമായിരിക്കുന്നത്. ‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലും ജീത്തു ജോസഫ് ഒരുക്കുന്ന ’12ത്ത് മാനി’ലുമാണ് ഉണ്ണി മുകുന്ദന് മോഹൻലാലിനൊപ്പം എത്തുക.
ഇതില്‍ ബ്രോ ഡാഡിയിലേത് അതിഥിവേഷമാണെങ്കില്‍ 12ത്ത് മാനിലേത് മുഴുനീള കഥാപാത്രമാണ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി.
കൊരട്ടല ശിവയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജനതാ ഗാരേജ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിൻറെ മകനായിട്ടാണ് ഉണ്ണി അഭിനയിച്ചത്. നെഗറ്റിവ് വേഷമായിരുന്നു ചിത്രത്തിൽ ഉണ്ണിയുടേത്.
Post Your Comments