തന്റെ പ്രിയപ്പെട്ട മകളെക്കുറിച്ച് നടന് സിദ്ധിഖ്. ഡിഗ്രിയ്ക്ക് പഠിക്കുന്ന മകള്‍ ഇപ്പോഴും തനിച്ച് കിടക്കറില്ലെന്നും തന്റെയും ഭാര്യയുടെയും നടുക്ക് കിടന്നു ഉറങ്ങുന്ന ശീലമാണ് അവള്‍ക്ക് ഉള്ളതെന്നും മകളെക്കുറിച്ചുള്ള തന്റെ ആത്മ ബന്ധം പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിദ്ധിഖ് വ്യക്തമാക്കുന്നു.
നടന് സിദ്ധിഖിന്റെ വാക്കുകള്‍
‘മകളാണ് ഞങ്ങള്‍ക്ക് എല്ലാം. അവള്‍ക്ക് ഞാന്‍ ചെയ്ത അച്ഛന് കഥാപാത്രങ്ങള്‍ അല്ല എന്നെ തന്നെയാണ് ഏറ്റവും പ്രിയം. ഡിഗ്രി ആയിട്ടും ഇപ്പോഴും എന്റെയും വൈഫിന്റെയും നടുക്ക് കിടന്നാണ് അവള് ഉറങ്ങുന്നത്. ഞങ്ങളോട് അത്രത്തോളം ചേര്‍ന്ന് നില്ക്കുന്ന മകളാണ്. ഞാന്‍ പറയുന്ന സിനിമ കാര്യങ്ങള്‍ കേട്ടിരിക്കുകയും, അതൊക്കെ നന്നായി ആസ്വദിക്കുകയും ചെയ്യുന്ന പ്രകൃതമാണ്. ഏതൊരു അച്ഛനും പടച്ചോന് തരുന്ന വലിയ അനുഗ്രമാണ് അവരുടെ പെണ്മക്കള് എനിക്കും അങ്ങനെയാണ്. ചിത്രീകരണം കഴിഞ്ഞാല്‍ വീടെത്താന്‍ ആഗ്രഹം തോന്നും അത് അവള് നല്കുന്ന സ്നേഹത്തിന്റെ മാജിക് ആണ്. ഒരു പെണ്‍കുട്ടിയുടെ അച്ഛനായിരിക്കുക എന്ന് പറയുന്നത് തന്നെ അഭിമാനമായ ഒരു കാര്യമായി തോന്നാറുണ്ട്. സിനിമയിലും എനിക്ക് ഇപ്പോള്‍ അങ്ങനെയുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സിദ്ധിഖ് പറയുന്നു.
Post Your Comments