വ്യക്തിപരമായ പ്രശനങ്ങൾ തന്റെ പുതിയ സിനിമ ‘ഹംഗാമ 2’നെ ബാധിക്കരുതെന്ന അഭ്യർത്ഥനയുമായി നടി ശിൽപ ഷെട്ടി. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടിക്കു നേരെയും കടുത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രോഷം സിനിമയ്ക്കു നേരെ പ്രകടിപ്പിക്കരുതെന്ന് ശിൽപ ആവശ്യപ്പെടുന്നത്.
13 വര്‍ഷത്തിനു ശേഷം ശില്പ ഷെട്ടി മുഴുനീള വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് പ്രിയദര്ശൻ അംവിധാനം ചെയ്ത ‘ഹംഗാമ 2’. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഇന്നലെ പ്രദർശനത്തിനെത്തി.
‘യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി’, ശില്പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
https://www.instagram.com/p/CRq7p-8L3Uo/?utm_source=ig_web_copy_link
മീസാൻ, പരേഷ് റാവൽ, ശിൽപ ഷെട്ടി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഹങ്കാമ 2. ജൂലൈ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തു.
അതേസമയം കേസിൽ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തുകയും ചെയ്തു.
Post Your Comments