മുംബൈ: ഭര്‍ത്താവ് രാജ്കുന്ദ്ര നിര്‍മ്മിച്ചത് പോണ്‍ ചിത്രങ്ങളല്ലെന്നും ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങളാണെന്നും ചോദ്യം ചെയ്യലില്‍ നടി ശില്‍പ ഷെട്ടി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തന്റെ ഭർത്താവ് കുറ്റക്കാരനല്ലെന്ന് ശിൽപ ഷെട്ടി ആവർത്തിച്ച് പറഞ്ഞത്.
നീലച്ചിത്രനിര്‍മ്മാണത്തില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശില്‍പയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നീലച്ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുന്ദ്രയുടെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ഹോട്ട്‌ഷോട്ട് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നും ശില്‍പ പറഞ്ഞു. ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും ശില്‍പ ഷെട്ടി കൂട്ടിച്ചേർത്തു.
അതേസമയം രാജ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 27വരെയാണ്. കുന്ദ്രയുടേതായി യെസ് ബാങ്കിലും യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയിലുമുള്ള അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാട് നടന്നിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നീലച്ചിത്രനിര്‍മ്മാണം വഴി ലഭിക്കുന്ന പണം കുന്ദ്ര ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ചിരുന്നതായി വ്യക്തമായതായും പോലീസ് പറയുന്നു.
Post Your Comments