ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേരി ആവാസ് സുനോ’. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു. കോവിഡ് മൂലവും നിർത്തിവെക്കേണ്ടി വന്ന സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസങ്ങളിലായി തമിഴ്നാട്ടിലും തെലുങ്കാനയിലുമായിട്ടാണ് പൂർത്തീകരിച്ചത്.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.
Shoot Completed !!#MeriAwazSuno !!#Jayasuriya #ManjuWarrier pic.twitter.com/uBdy6c1KjK
— Friday Matinee (@VRFridayMatinee) July 24, 2021
നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. സംഗീതം എം.ജയചന്ദ്രന്, വരികള്‍ ബി.കെ. ഹരി നാരായണന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ ,പ്രോജക്ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്, കിരണ്‍ രാജ്, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് ലിബിസണ്‍ ഗോപി പി ആര് ഒ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments