ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് നടി മേഘ്‌ന രാജ്. മേഘ്‌ന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ മകന് 9 മാസം പൂര്‍ത്തിയാവുന്നത് ഷൂട്ടിങ്ങിന് തിരിച്ചെത്തിയാണ് താൻ ആഘോഷിക്കുന്നതെന്നും മേഘ്‌ന കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചു.
സുഹൃത്തും നടിയുമായ നസ്രിയ അടക്കമുള്ള താരങ്ങള്‍ തിരിച്ച് വരവിന് മേഘനയ്ക്ക് ആശംസകള്‍ അറിയിച്ചു. മേഘ്‌ന ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഭര്‍ത്താവും നടനുമായി ചിരഞ്ജീവി സര്‍ജയുടെ വിയോഗം.
https://www.instagram.com/p/CRoHdKCL-up/?utm_source=ig_web_copy_link
പത്ത് വര്‍ഷം പ്രണയിച്ച ശേഷമാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌നയും വിവാഹിതരാവുന്നത്. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ 2021 ജൂണ്‍ 7നാണ് ചിരഞ്ജീവി സര്‍ജ മരണപ്പെട്ടത്. മകന്റെ ജനന ശേഷം താരം വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയായിരുന്നു.
Post Your Comments