
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പലകുറി റിലീസ് തീയതികള്‍ മാറ്റേണ്ടിവന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് നിര്‍മ്മാതാവിന്‍റെ ധാരണ. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റു റിലീസുകള്‍ ഒഴിവാക്കിക്കൊണ്ട് മൂന്നാഴ്ചത്തെ ‘ഫ്രീ-റണ്‍’ ചിത്രത്തിന് നല്‍കുമെന്ന് തിയറ്റര്‍ ഉടമകളും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മരക്കാറിന് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പുതിയ വിവരം.
പ്രിയദര്‍ശന്‍ തന്നെയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണെന്ന് പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ ‘മരക്കാര്‍’ പോലൊരു ചിത്രം വന്നാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ വീണ്ടുമെത്തുമെന്ന് തിയറ്റര്‍ ഉടമകള്‍ കരുതുന്നത്. ഇതാണ് ഇത്രയും വലിയ ഒരു തീരുമാനം എടുക്കാൻ തിയറ്റർ ഉടമകളെ പ്രേരിപ്പിച്ചത്.
Post Your Comments