രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. രാമക്ഷേത്ര നിര്‍മ്മാണത്തെ തുടര്‍ന്ന് നിരവധി നിര്‍മ്മാതാക്കളാണ് രാമായണത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത്. എന്നാൽ പലരും ചരിത്രത്തെ വളച്ചൊടിക്കുകയും രാമായണത്തെ വെറും കാല്‍പനിക കഥയായി കാണിക്കുകയും ചെയ്യുന്നുവെന്ന് കങ്കണ പറയുന്നു. അതിനാൽ അത്തരം സിനിമകളെ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
കങ്കണയുടെ വാക്കുകള്‍:
‘ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാം മന്ദിര്‍ നിര്‍മ്മിക്കുന്നതിനാല്‍ നിരവധി സിനിമ നിര്‍മ്മാതാക്കളും സംവിധായകരും രാമായണത്തെയും ശ്രീരാമനെയും കുറിച്ച് സിനിമ ചെയ്യുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ സിനിമകളുടെ അണിറപ്രവര്‍ത്തകരും കൂടാതെ മാധ്യമങ്ങളും രാമായണത്തെ പുരാണമായും രാമനെ കാല്‍പനിക കഥയായുമാണ് ചിത്രീകരിക്കുന്നത്. രാമായണവും മഹാഭാരതവും നമ്മുടെ ചരിത്രമാണ്, അവയെക്കുറിച്ച് ധാരാളം തെളിവുകളുമുണ്ട്.
ഇത് മനസിലാക്കാത്തവരെ രാമായണത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും ചെയ്ത് പണമുണ്ടാക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കരുത്. ബൈബിള്‍ ഒരു പുരാണമല്ലെങ്കില്‍, ക്രിസ്തു ഒരു മിഥ്യയല്ലെങ്കില്‍, ഖുറാന്‍ ഒരു പുരാണമല്ലെങ്കില്‍, മുഹമ്മദ് ഒരു മിഥ്യയല്ലെങ്കില്‍, പിന്നെ ആരാണ് രാമനെയും കൃഷ്ണിനെയും ഒരാളുടെ ഭാവനയുടെ രൂപപ്പെടുത്തുന്നത്? മതേതരത്വം?’- കങ്കണ കുറിച്ചു.
Post Your Comments