പ്രേഷകരുടെ പ്രിയപ്പെട്ട നടനും നടി കജോളിന്റെ ഭർത്താവുമാണ് അജയ് ദേവ്‍ഗൺ. ഇപ്പോഴിതാ ഗുരു പൂര്‍ണിമ ദിനത്തിന് അച്ഛന് വികാരഭരിതമായ ആദരവ് നൽകികൊണ്ട് അജയ് ദേവ്‍ഗണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛനില്‍ നിന്ന് ലഭിച്ച ജീവിത പാഠങ്ങളെ കുറിച്ചാണ് അജയ് ദേവ്‍ഗണ്‍ കുറിപ്പിലൂടെ പറയുന്നത്.
ജീവിതത്തിലെയും കരിയറിലെയും പാഠങ്ങളില്‍ അച്ഛനില്‍ നിന്ന് തന്നെ പഠിക്കാനായത് എന്റെ ഭാഗ്യം എന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. അച്ഛൻ വീരു ദേവ്‍ഗണ്‍ പകര്‍ന്ന് നല്‍കിയ പാഠങ്ങള്‍ വിലമതിക്കാനാകാത്തത് ആണെന്നും അജയ് ദേവ്‍ഗണ്‍ പറയുന്നു. ഒട്ടേറെ പേരാണ് അജയ് ദേവ്‍ഗണിന്റെ കുറിപ്പിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നതും.
https://www.instagram.com/p/CRseP1Ury9u/?utm_source=ig_embed&ig_rid=3d78924a-8ed3-4665-b9d2-66215cece1ea
അജയ് ദേവ്‍ഗണ്‍ ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിച്ച ഹിന്ദുസ്ഥാൻ കി കസം എന്ന സിനിമ സംവിധാനം ചെയ്‍തതും വീരു ദേവ്‍ഗണ്‍ ആണ്. ഹിന്ദുസ്ഥാൻ കി കസം, ദില്‍ ക്യാ, കരെ, സിംഘസൻ എന്നീ സിനിമകള്‍ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട് വീരു ദേവ്‍ഗണ്‍.
Post Your Comments