GeneralInterviewsLatest NewsMollywoodNEWS

സിനിമ പുരുഷ മേധാവിത്വം തന്നെയാണ്, അത് അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ല: പ്രിയങ്ക

സിനിമ പുരുഷ മേധാവിത്വ മേഖലയാണെന്ന് പ്രിയങ്ക

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. മോഡലിങ് രംഗത്ത് സജീവമായിരുന്ന പ്രിയങ്ക 2006-ൽ പുറത്തിറങ്ങിയ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മികച്ച നടിയായി മാറിയ താരം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ സാഹിറ എന്ന കഥാപാത്രത്തിൻ്റെ അഭിനയമികവിന് 2008ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇടവേള എടുത്ത് താരം അഭിനയിക്കാറുണ്ട്.

ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 12ത്ത് മാന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി പ്രിയങ്ക അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ബിഹൈന്റ് വുഡ്‌സിന് നല്‍കി അഭിമുഖത്തിൽ സിനിമാ മേഖലയെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക.

നായികമാര്‍ക്ക് പ്രാധാന്യം കിട്ടുന്നില്ല എന്നൊക്കെ എത്ര തന്നെ പറഞ്ഞാലും, സിനിമ എന്ന ബിസിനസ്സ് മുന്നോട്ട് പോവുന്നത് പലപ്പോഴും നായക നടന്മാരെ വച്ചുകൊണ്ട് തന്നെയാണ് എന്ന് പ്രിയങ്ക പറയുന്നു.

പ്രിയങ്കയുടെ വാക്കുകൾ:

തീര്‍ച്ചയായും സിനിമ പുരുഷ മേധാവിത്വമാണ്. നായികമാര്‍ക്ക് പ്രാധാന്യം കിട്ടുന്നില്ല എന്നൊക്കെ എത്ര തന്നെ പറഞ്ഞാലും, സിനിമ എന്ന ബിസിനസ്സ് മുന്നോട്ട് പോവുന്നത് പലപ്പോഴും നായക നടന്മാരെ വച്ചുകൊണ്ട് തന്നെയാണ്. അതിനെ നമ്മള്‍ അംഗീകരിയ്ക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. നല്ല സിനിമകള്‍ ഉണ്ടാവണം എന്ന് മാത്രമേ നമുക്ക് പറയാന്‍ പറ്റുകയുള്ളൂ.

എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഒരു രണ്ട് വര്‍ഷം മുന്‍പ് ഉള്ളത് പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. കൂടുതലും കഥയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്റ്റാര്‍ വാല്യു എന്നതിനപ്പുറം നല്ല തിരക്കഥകള്‍ നോക്കി ആളുകള്‍ സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എത്ര വലിയ സ്റ്റാര്‍ ആണെങ്കിലും തിരക്കഥ ശരിയല്ലെങ്കില്‍ ആളുകള്‍ അംഗീകരിക്കില്ല എന്ന നിലയിലെത്തി കാര്യങ്ങള്‍. അതേ സമയം ചില കുഞ്ഞ് സിനിമകള്‍ പ്രതീക്ഷിക്കാത്ത വിജയം നേടാറുമുണ്ട്- പ്രിയങ്ക നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button