GeneralKollywoodLatest NewsNEWSSocial Media

ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ്: ആശംസ അറിയിച്ച് വിശാൽ

2019 മാര്‍ച്ചിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം

നടന്‍ ആര്യയ്ക്കും നടി സയേഷയ്ക്കും പെണ്‍കുഞ്ഞ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നടന്‍ വിശാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു അമ്മാവന്‍ ആവുന്നതില്‍ ഏറെ സന്തോഷവാനാണെന്നും സിനിമാ ചിത്രീകരണത്തിനിടെ തേടിയെത്തിയ സന്തോഷവാര്‍ത്ത വൈകാരികത സൃഷ്ടിച്ചെന്നും വിശാല്‍ ട്വീറ്റ് ചെയ്‍തു.

2019 മാര്‍ച്ചിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. സന്തോഷ് പി ജയകുമാറിന്‍റെ സംവിധാനത്തില്‍ 2018ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗജിനീകാന്തി’ലാണ് ആദ്യമായി ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചത്. ആ സെറ്റില്‍ വച്ച് അടുപ്പത്തിലായ ഇരുവരും 2019ലെ വാലന്‍റൈന്‍ ദിനത്തില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. വിവാഹിതരാവാനുള്ള തീരുമാനത്തെക്കുറിച്ചും പറഞ്ഞു. വിവാഹശേഷം ടെഡി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button