ഹൈദരാബാദ് : പ്രഭാസിനെയും അമിതാഭ് ബച്ചനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ബച്ചൻ ഹൈദരാബാദിൽ എത്തി. ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്. ഇന്ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പടിച്ചത് പ്രഭാസാണ്. ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്നാണ് ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രഭാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മഹാനടിക്ക് ശേഷം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത് . സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലർ ചിത്രമെന്നാണ് സൂചന. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.
വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.
Post Your Comments