CinemaGeneralLatest NewsMollywoodNEWS

അതിന്‍റെ പരാജയത്തോടെ ഹീറോ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന മോഹം അവസാനിച്ചു: ഫര്‍ഹാന്‍ ഫാസില്‍

തിരിച്ചും ഞാന്‍ അവരുടെ സിനിമാ കാര്യങ്ങളിലും ഇടപെടാറില്ല

താന്‍ നായകനായ ഒരു സിനിമ പരാജയപ്പെട്ടതാണ് മലയാള സിനിമയില്‍  ഹീറോ വേഷങ്ങള്‍ മാത്രം  ചെയ്യണമെന്ന തന്റെ മോഹം ഇല്ലാതാക്കിയതെന്നു യുവ താരം ഫര്‍ഹാന്‍ ഫാസില്‍. നല്ല ഒരു ടീമിനൊപ്പം സിനിമ ചെയ്തു മുന്നോട്ടു പോകാനുള്ള തീരുമാനമാണ് തന്നെ ‘അണ്ടര്‍വേള്‍ഡ്’ പോലെയുള്ള സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഫര്‍ഹാന്‍ പറയുന്നു.

‘ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കുന്നത് രണ്ടു പേരെയാണ്. ഒന്ന് നസ്രിയ, മറ്റൊന്ന് ഉമ്മയാണ്‌. വാപ്പയോടോ, ഷാനുവിനോടോ (ഫഹദ് ഫാസില്‍) ഞാന്‍ എന്റെ സിനിമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. എന്തെങ്കിലും ടീസര്‍ ഒക്കെ ഷാനു കണ്ടാല്‍ അതിന്റെ കഥയൊക്കെ കുറിച്ചൊക്കെ ചോദിക്കും. അല്ലാതെ അഗാധമായ ഒരു സിനിമ ചര്‍ച്ച ഞങ്ങള്‍ തമ്മില്‍ ഇല്ല. എന്റെ സിനിമ കാര്യത്തില്‍ വാപ്പ ഇടപെടാറില്ല. ഷാനുവും അങ്ങനെയാണ്. തിരിച്ചും ഞാന്‍ അവരുടെ സിനിമാ കാര്യങ്ങളിലും ഇടപെടാറില്ല. ഷാനു അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ ത്രെഡ് ഒക്കെ ചിലപ്പോള്‍ എന്നോട് പറയാറുണ്ട്‌. അതിനപ്പുറം ഒരു ഡീറ്റെയില്‍ ഡിസ്കഷന്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടാകാറില്ല. ഞാന്‍ നായകനായി അഭിനയിച്ച ‘ബഷീറിന്റെ പ്രേമലേഖനം’ പരാജയപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് വലിയ ഒരു ഗ്യാപ് എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നീട് എനിക്ക് സോളോ കഥാപാത്രങ്ങള്‍ ചെയ്യണമെന്നില്ലായിരുന്നു. നല്ലൊരു ടീമിനൊപ്പം സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു ലക്‌ഷ്യം. അങ്ങനെയാണ് ആസിഫ് അലി ലീഡ് റോള്‍ ചെയ്ത ‘അണ്ടര്‍വേള്‍ഡ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്’. ഫര്‍ഹാന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button