ചെന്നൈ: സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദളപതി വിജയ്. തമിഴിന് പുറമെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ദളപതിയുടെ ഒപ്പം നിരവധി മലയാളി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. എന്നാൽ, അത്തരത്തിൽ ലഭിച്ച ഒരു അവസരം നഷ്ടമായ കഥ പറയുകയാണ് നടൻ ഷിജു. തന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് വിജയ് പറഞ്ഞുവെന്ന് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
‘വിജയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് മിസായി. മിസായെന്ന് പറയുന്നത് ശരിയല്ല. വിജയ് അതില്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രമാണ്. ശെല്‍വ ഡയറക്ട് ചെയ്ത പടമാണത്. വിജയ് കേറി വരുന്ന സമയമാണ് അന്ന്. കാതലുക്കു മര്യാദ ഒക്കെ ഹിറ്റായ ശേഷം വന്ന ചിത്രം. സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തു. എന്നെ കാണണമെന്ന് വിജയ് പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അങ്ങനെ വിജയ് വന്നു. പരസ്പരം നോക്കി. വിജയ് എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് കയറിപോയി. ഒപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു’, നടൻ വെളിപ്പെടുത്തുന്നു.
Also Read:കൊച്ചിയാണ് ഇഷ്ട ലൊക്കേഷന്‍, കാരണം പറഞ്ഞു ദുല്‍ഖര്‍ സല്മാന്
ആ ഫിഗറിനൊപ്പം താന്‍ ചെയ്താല്‍ അത് മൊത്തത്തില്‍ നെഗറ്റീവായി പോകും എന്നായിരുന്നു വിജയ് പറഞ്ഞതെന്ന് താരം പറയുന്നു. എങ്ങനെ സിനിമ ചെയ്യണം, ആരെ തിരഞ്ഞെടുക്കണം എന്നതൊക്കെ വളരെ ശ്രദ്ധയോടെയാണ് വിജയ് ചെയ്തിരുന്നതെന്നും അത് പുള്ളിയുടെ ഒരു ബിസിനസ് ആണെന്നും ഷിജു പറയുന്നു. അങ്ങനെയൊക്കെ ശ്രദ്ധിച്ചത് കൊണ്ടാണ് പുളളി ഇപ്പോഴും സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത് എന്ന് കൂടെ താരം പറഞ്ഞു.
Post Your Comments