മുംബൈ: നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ നടിയും ഭാര്യയുമായ ശിൽപ്പ ഷെട്ടി ശ്രമിക്കുന്നുവെന്ന പ്രചാരണമാണ് ട്വിറ്ററിൽ നടക്കുന്നത്. രാജ് കുന്ദ്രയുടെ വസതിയിൽ ക്രൈംബാഞ്ച് നടത്തിയ റെയ്ഡിൽ 70 ലധികം അശ്ലീല വീഡിയോകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ശില്പ ഷെട്ടിയെ അപമാനിക്കുന്ന തരത്തിൽ ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പതിനാല് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്ന ശിൽപയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഭർത്താവിന്റെ കേസ് എന്നാണു ആരാധകർ പറയുന്നത്.
തന്റെ ഭർത്താവ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് ശാരീരികവും മാനസികവുമായ ക്ഷേമത്തിനു യോഗ ചെയ്യൂ എന്ന് ആഹ്വാനം ചെയ്യാൻ ശിൽപയ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്. കേസിൽ ശിൽപയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കവേ നടിയെ ഇത്തരത്തിൽ ടാർഗറ്റ് ചെയ്യുന്നത് എന്തിനാണെന്നും ചിലർ ചോദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കേസിൽ നിന്നും രക്ഷപ്പെടണമെങ്കിൽ രാജ് കുന്ദ്രയെ എത്രയും വേഗം ഡിവോഴ്സ് ചെയ്യാനാണ് ചിലർ ശില്പ ഷെട്ടിയോട് ഉപദേശിക്കുന്നത്.
അതേസമയം, രാജ് കുന്ദ്രയുടെ വസതിയിൽ നിന്നും 70 അശ്ലീല വീഡിയോകളും സെർവറുകളും ആണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വ്യത്യസ്ത നിർമാണ കമ്പനികളുടെ സഹായത്തോടെ രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് നിർമിച്ച വീഡിയോകളാണിവ. ചോദ്യം ചെയ്യലിൽ രാജ്കുന്ദ്ര കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോകൾ പോലീസ് ഫോറൻസിക് അനാലിസിസിന് അയക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഹോട്ട്ഷോട്ട്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പ്ലാൻ ബി ആവിഷ്ക്കരിക്കാൻ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാനായിരുന്നു രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും പദ്ധതിയിട്ടിരുന്നത്. രാജ് കുന്ദ്രയുടെ വാട്ട്സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
Post Your Comments