
മുംബൈ: സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരപുത്രിമാരില്‍ പ്രമുഖയാണ് ആമിര്‍ ഖാന്റെ മകളായ ഇറ ഖാന്. വിവാദപരമായ
അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് ഇറ.
ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ മറ്റൊരു തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് ഇറ. താന്‍ ഋതുമതിയായ സമയത്ത് അമ്മ ആദ്യം നല്‍കിയത് സെക്സ് എജ്യുക്കേഷനെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നുവെന്നാണ് ഇറയുടെ വെളിപ്പെടുത്തല്‍.
‘എന്റെ ശരീരത്തെ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്സ് എജ്യുക്കേഷന്‍ സംബന്ധിച്ച ഒരു പുസ്തകം തന്നു.എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാൻ പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.’ ഇറ പറഞ്ഞു.
Post Your Comments