മികച്ച സിനിമ തിരഞ്ഞെടുപ്പിലൂടെ കയ്യടി നേടുന്ന അന്ന ബെന്‍ എന്ന യുവ നടി എന്ത് കൊണ്ട് തനിക്ക് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നു എന്നതിന്റെ സീക്രട്ട് വെളിപ്പെടുത്തുകയാണ്. ഒരു കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷക പക്ഷത്തിരുന്നാണ് ചിന്തിക്കുന്നതെന്നും ഇത് സിനിമയായി വന്നാല്‍ താന്‍ കാണുമോ എന്ന ചിന്തയാണ് ആദ്യം മനസ്സില്‍ വരുന്നതെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അന്ന ബെന്‍ പറയുന്നു.
‘സിനിമകള്‍ പലതും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബോധപൂര്‍വ്വം ഒരു ശ്രമവും നടത്തുന്നില്ല. കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷക പക്ഷത്തിരുന്നാണ് നോക്കുന്നത്. ഇത്തരമൊരു കഥ സിനിമയായാല്‍ ഞാന്‍ കാണുമോ എന്നാണ് ആദ്യം ചിന്തിക്കുക. അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് പിന്നീട് ആലോചിക്കും. മിക്കപ്പോഴും വീട്ടില്‍ സിനിമ ചര്‍ച്ചയാകാറുണ്ട്. കഥാപാത്രങ്ങളുടെ അവതരണത്തില്‍ പലതരം ആശയകുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. പപ്പയുടെ സഹായം വളരെ വലുതാണ്. ഞങ്ങളുടെ വീട്ടില്‍ ഏറ്റവും കൂടുതല്‍ സിനിമ കാണുന്നത് അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് കഴിയുന്നു’.
Post Your Comments