മലയാള സിനിമയിലെ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഭാര്യ ആനിയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. . ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുകയാണെന്നാണ് അദ്ദേഹം കുറിക്കുന്നത്. ആനിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.
നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍. മുഴുവനായി ആഘോഷിക്കൂ.- ഷാജി കൈലാസ് കുറിച്ചു.
1996ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാവുന്നത്. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നീ മക്കളാണ് ഷാജി കൈലാസ്- ആനി ദമ്ബതിമാര്‍ക്കുള്ളത്.
Post Your Comments