രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രി സ്ഥാനം മുൻ മന്ത്രി കെ.കെ. ശൈലജക്ക് തിരിച്ചു കൊടുക്കാൻ കഴിയുമോ എന്ന ചോദ്യവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്. നിയമസഭയുടെ രണ്ടാം സമ്മേളനം തുടങ്ങുമ്പോൾ കേരളത്തിലെ മനുഷ്യരുടെ ജീവന് വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇതെന്നും രൂപേഷ് പീതാംബരന് ഓര്‍മിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
“No offense to the current Health Minister of Kerala! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍ , കേരളത്തില്‍ പട്ടിണിയും, സാമ്ബത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!! കേരളത്തിലെ മനുഷ്യരുടെ ജീവന് വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തില്‍ വോട്ട് ചെയ്ത ഒരു പൗരന്!!
– രൂപേഷ് പീതാംബരന്
എല്ലാവര്ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറായാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം!!
#bringbackshailajateacher”
Post Your Comments