താരപുത്രനായത് കൊണ്ട് ഒരിക്കലും സിനിമയില്‍ അത്ര ശക്തമായി നില്‍ക്കാന്‍ കഴിയുമെന്നത് വലിയ തെറ്റിദ്ധാരയാണെന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. അച്ഛന്‍ വലിയ നടനായത് കൊണ്ട് കുട്ടിക്കാലം മുതലേ താന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ‘ആക്ട് ചെയ്യാന്‍ താല്പര്യമുണ്ടോ?’ എന്നായിരുന്നുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മുരളി ഗോപി പറയുന്നു.
മുരളി ഗോപിയുടെ വാക്കുകള്‍
‘ഒരാള്‍ പവര്‍ഫുള്‍ ആയിരിക്കുമ്പോള്‍ മാത്രമേ സിനിമ മേഖലയില്‍ നിലനില്‍പ്പുള്ളൂ. അച്ഛന്റെ മകന്‍ എന്ന നിലയില്‍ എന്നോട് ആക്ട് ചെയ്യാന്‍ താല്പര്യമുണ്ടോ? എന്നാണ് പലരും ചോദിച്ചു കൊണ്ടിരുന്നത്, അതും കുട്ടിക്കാലം തൊട്ടേ. അതെന്തായാലും അങ്ങനെ വരും. പക്ഷേ അതിനു മറ്റൊരു വശം കൂടിയുണ്ട്. സിനിമ മേഖലയില്‍ ഒരു പവര്‍ഫുള്‍ തുടക്കം കിട്ടണമെങ്കില്‍ ആ വ്യക്തിയും അത്രയും പവര്‍ഫുള്‍ ആയിരിക്കണം. അച്ഛന്‍ 86-ല്‍ അസുഖം വന്നു കഴിഞ്ഞു അതിനു ശേഷമുള്ള ലോകവും അതിനു മുന്‍പുള്ള ലോകവും രണ്ടും രണ്ടാണ്. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതെ വരുന്നത്’. എന്റെ സിനിമ ജീവിതം എന്ന് പറയുന്നത് ‘രസികന്‍’ എഴുതി കൊണ്ടാണ് തുടങ്ങിയത്. ഹിന്ദുവിലെ ജോലി റിസൈന്‍ ചെയ്തിട്ട് ‘മലയാള സിനിമയെ അങ്ങ് മറിച്ചു കളയാം’ എന്ന പ്രായത്തിന്റെ ചോരതിളപ്പിലാണ് ഇങ്ങോട്ടേക്ക് വന്നത്’. മുരളി ഗോപി പറയുന്നു
Post Your Comments