ചെന്നൈ: ഗൗതം മേനോന് സംവിധാനം ചെയ്യുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലെ ‘ഗിത്താര്‍ കമ്പി മേലെ നിട്ര്’ എന്ന ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നത് മലയാളികളുടെ പ്രിയ താരം പ്രയാഗ മാര്ട്ടിന് ആണ്.
ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെക്കവേ ഗൗതം മേനോനും സൂര്യയും അവരവരുടെ മേഖലകളില്‍ ലെജന്ഡുകളാണെന്ന് പറയുകയാണ് നടി പ്രയാഗ മാര്ട്ടിന്. ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ ഇക്കാര്യം പറഞ്ഞത്.
‘ഗൗതം മേനോനും സൂര്യയുമൊക്കെ അവരവരുടെ മേഖലകളില്‍ ലെജന്‍ഡുകളാണ്. അവര്‍ എപ്പോഴും നമ്മളെ കംഫര്‍ട്ടാക്കും. നമ്മള് പുതിയ ആളാണെന്ന് കരുതി അകറ്റി നിര്‍ത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല. പരസ്പരം മനസിലാക്കി കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ആവശ്യമായ കംഫര്‍ട്ട് സോണ്‍ ആ സെറ്റില്‍ അനുഭവപ്പെട്ടിരുന്നു’. പ്രയാഗ മാര്ട്ടിന് പറഞ്ഞു.
Post Your Comments