CinemaGeneralLatest NewsNEWS

പുതിയ വിവാഹ ഫോട്ടോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് വനിത വിജയകുമാർ

ചെന്നൈ: മുതിർന്ന നടൻ വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. നടിയുടെ സ്വകാര്യ ജീവിതമായിരുന്നു ഇതിൽ ഏറെയും. നടി തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലാകുന്നുണ്ട്. ഹാസ്യനടൻ പവർസ്റ്റാർ ശ്രീനിവാസനുമായി വിവാഹം കഴിഞ്ഞ രീതിയിലുള്ള ഫോട്ടോ ആണ് വനിത പോസ്റ്റ് ചെയ്തത്. ഇതോടെ, വിവാഹം കഴിഞ്ഞോ എന്നാണു ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.

വനിത നാലാമത് ഒരു വിവാഹം കൂടി കഴിച്ചേക്കും എന്ന സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് ഈ ഫോട്ടോയും ചർച്ചയാകുന്നത്. വനിതയുടെ വിവാഹത്തെക്കുറിച്ച് ഒരു ജ്യോത്സൻ നടത്തിയ പ്രവചനമാണ് വൈറലാവുന്നത്. പ്രശ്നങ്ങൾ എല്ലാം മാറുമെന്നും നാലാമത് വിവാഹം കഴിക്കുന്നതിലൂടെ ജീവിതം തന്നെ പുത്തൻ അനുഭവമാകുമെന്നും ഒരു ജ്യോത്സ്യൻ പ്രവചിക്കുന്നുണ്ട്.

Also Read:സുലൈമാൻ എന്താണ് കയ്യിൽ എഴുതിയത്: മാലിക്കിലെ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി

ഇപ്പോഴുള്ള പ്രശ്‌നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറയുന്നത്. തമാശയോടെയാണ് വനിത ഇത് കേട്ടത്. നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കുമെന്ന് കൂടി ജ്യോത്സൻ പറയുന്നു. ജ്യോത്സ്യന്റെ വാക്കുകൾ ചിരിയോടെ കേട്ട വനിതയോട് തമാശ അല്ലെന്നും അടുത്ത വർഷം സംഭവിക്കാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button