
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അഞ്ജന. ജീവിതനൗക, സസ്നേഹം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ അഞ്ജനയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറൽ.
അഞ്ജനയുടെ പ്രതിശ്രുത വരന് വിശ്വ കീര്‍ത്തി മിശ്ര ലക്നൗ സ്വദേശിയാണ്. പ്രൊഫഷണലി ഷെഫായ അദ്ദേഹം ലക്നൗവില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ജോലിചെയ്യുന്നുവെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഞ്ജന പറയുന്നു.
‘വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോള്‍ എന്റെ ആള് ഉത്തരേന്ത്യയില്‍ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നു. ആകെ മൂന്നു തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്. ആദ്യം കൊച്ചി മാരിയറ്റിലായിരുന്നു അദ്ദേഹത്തിന് ജോലി, ഇവന്റിന്റെ ഭാഗമായി അവിടെ ചെന്നപ്പോഴാണ് ആദ്യം തമ്മില്‍ പരിചയപ്പെടുന്നത്. അപ്പോള്‍ത്തന്നെ ഒരു സ്പാര്ക് ഉണ്ടായെന്നും പിന്നീട് ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതല്‍ അടുക്കുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും.’- അഞ്ജന പങ്കുവച്ചു
Post Your Comments