നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് അവതാരകയായെത്തിയ താരം ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചത്. മാലികിൽ ഒരു പ്രധാന വേഷം ചെയ്ത താരം ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെയും നിമിഷയുടെയും മകൾ റംലത്ത് എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.
കുറച്ചു സമയം മാത്രമേ ചിത്രത്തിൽ ഉള്ളുവെങ്കിലും മീനാക്ഷി പ്രേക്ഷക ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. എന്നാൽ സിനിമ കണ്ടതിനു ശേഷം എല്ലാവർക്കും മീനാക്ഷിയോട് ചോദിക്കേണ്ടത് ഒന്ന് മാത്രം മാലിക് റംലത്തിനെ കയ്യിലെഴുതി കാണിച്ചത് എന്താണ് എന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കുകയാണ് മീനാക്ഷി.
അദ്ദേഹത്തെ കാണാൻ വരുന്നവരുടെ പരാതികൾ കയ്യിൽ എഴുതി വയ്ക്കുന്ന സ്വഭാവമുള്ള ആളാണ് സുലൈമാൻ. ആ പരാതികൾ എല്ലാം ഡയറിയിൽ എഴുതിവെച്ചിരുന്നത് മകളായ റംലത്താണ്. ഹജ്ജിനു പോകുന്നതിനു മുൻപേ പരാതികൾ പറയാൻ വരുന്ന ഒന്നുരണ്ട് പേരുണ്ട് അതായിരുന്നു അന്ന് സുലൈമാൻ കൈയിൽ എഴുതിയിരുന്നത് എന്ന് മീനാക്ഷി പറയുന്നു.
മീനാക്ഷിയുടെ വാക്കുകൾ:
‘ആ കഥാപാത്രത്തിന്റെ ഒരു ഹാബിറ്റ് കാണിക്കുന്നതാണ് അത്. അദ്ദേഹത്തെ കാണാൻ വരുന്നവരുടെ പരാതികൾ കയ്യിൽ എഴുതി വയ്ക്കും. ഉപ്പ കയ്യിൽ എഴുതിവെയ്ക്കുന്ന പരാതികളൊക്കെ ഡയറിയിൽ എഴുതിവെച്ചിരുന്നത് ഞാനാണ്. ഉപ്പ ഹജ്ജിനു പോകുന്നതിനു മുൻപേ പരാതികൾ പറയാൻ വരുന്ന ഒന്നുരണ്ട് പേരുണ്ട്. അത്രയും ആളുകൾ അവിടെ വന്നിരിക്കുന്നത് ഉപ്പയെ പ്രതീക്ഷിച്ചാണ്. ഉപ്പയെക്കൊണ്ട് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്’.
Post Your Comments