CinemaGeneralKollywoodLatest NewsNEWS

മലയാളത്തിലാണേല്‍ ജയറാം അതിരാവിലെ വരില്ല, പക്ഷേ അവിടെ ഞാന്‍ മറ്റൊരു ജയറാമിനെയാണ് കണ്ടത്: ലാല്‍

അങ്ങനെയൊരു സെറ്റ് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല

മണിരത്നം സിനിമയുടെ ലൊക്കേഷന്‍ തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് തുറന്നു പറയുകയാണ് സംവിധായകനും നടനുമായ ലാല്‍. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്ന ലാലിന്‍റെ ഒരുപാട് നാളത്തെ മോഹമായിരുന്നു ഒരു മണിരത്നം സിനിമയില്‍ അഭിനയിക്കണമെന്നുള്ളത്.

സിനിമയെക്കുറിച്ച് ലാല്‍

‘മണിരത്നത്തിന്‍റെ സിനിമ എന്ന നിലയില്‍ എന്‍റെ മനസ്സില്‍  ഇതൊരു ബിഗ്‌ബജറ്റ് സിനിമ തന്നെയായിരുന്നു. പക്ഷേ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എനിക്ക് തോന്നുന്നത് കമല്‍ഹാസനും, രജനീകാന്തും ഒഴിച്ച് തമിഴിലെ എല്ലാ ലീഡ് താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒരു സീനില്‍ തന്നെ പതിനഞ്ചോളം പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ തന്നെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാകും ആ സീനില്‍ പ്രാധാന്യം കാണുക. ബാക്കിയെല്ലാവരും വെറുതെ ഇരിക്കലാവും. അങ്ങനെയൊരു സെറ്റ് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല മൂന്ന്‍ മണിക്കൊക്കെ പാക്കപ്പ് പറഞ്ഞു കഴിഞ്ഞാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചിത്രീകരണം തുടങ്ങും. ജയറാം ഉള്‍പ്പെടെയുള്ളവര്‍ അതുമായി സഹകരിച്ചു. മലയാളത്തിലാണേല്‍ രാവിലെ ഏഴു മണിക്ക് ചിത്രീകരണം വച്ചാല്‍ ‘ഓ അത്രയും നേരത്തെ വരാന്‍ പാടാണ്’ എന്ന് ന്യായം പറയുന്ന ജയറാമൊക്കെ തമിഴില്‍ അഭിനയിക്കുമ്പോള്‍ വിശ്രമമില്ലാതെ തന്നെ വര്‍ക്ക് ചെയ്യുന്നത് കാണാന്‍ സാധിച്ചു’. ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button